Saturday 23 November 2013

എന്റെ വചനങ്ങള്‍

ഏകനു വലിയ സ്നേഹത്തിന്റെ വിലയറിയാം; നിസ്വാര്‍ത്ഥന് ചെറിയ സ്നേഹം അനുഭവിക്കാം; സ്വാര്‍ത്ഥന് സ്നേഹം എന്താണെന്നു പോലും അറിയില്ല..!
-----------------------------
നന്മക്ക് വേണ്ടി പോരാടുക; അല്ലെങ്കില്‍, പോരാടുന്നവരെ പ്രോത്സാഹിപ്പിക്കുക; അല്ലെങ്കില്‍, പോരാടാന്‍ അനുവദിക്കുക.
--------------------------
ഒരു നന്മ ചെയ്യുന്നതിനേക്കാള്‍ നല്ലത് ഒരു തെറ്റ് തിരുത്തലാണ്.
----------------------------
ഓരോ തോല്‍വിയും വിജയത്തിനുള്ള പാഠം പഠിപ്പിക്കുന്നു.
------------------------------
ഗുണം പരിശ്രമത്തിനനുസരിച്ച്
------------------------------
ആഗ്രഹമുള്ളവനെ ദുഃഖമൊള്ളൂ
----------------------------
പ്രവൃത്തിയിലെ പ്രാധാന്യം വാക്കിനില്ല..!
---------------------------
പരിശ്രമം വിജയത്തിന്റെ പാതയാണ്.
----------------------------
അസഹ്യപ്പെടുത്താതിരിക്കലും ഒരു സ്നേഹമാണ്.
------------------------------
പ്രണയം വേദനിപ്പിച്ചാല്‍ സൗഹൃദം ആശ്വസിപ്പിക്കും.
------------------------------
പരാജയം പരിശ്രമിക്കാത്തത് കൊണ്ടാവരുത്.
-----------------------------
നന്മയെ സമ്പത്ത് തോല്പ്പിക്കുകയില്ല.


1 comment:

  1. എൻറെ കവിതകൾ

    http://www.safwanan.com/

    ReplyDelete

AddThis