കവിത
.....................................
ഇരുളിന്റെ അന്തതയിലേക്ക്
പിശാചുകളുടെ കോട്ടയിലേക്ക്
ശവങ്ങളുടെ ഗന്ധതിലേക്ക്
അവളിതാ യാത്ര പോകുന്നു
അവളിതാ യാത്ര പോകുന്നു
ഭൂതകാലത്തെ വർണ്ണശലഭങ്ങൾ
പെയ്തിറങ്ങിയ തേൻമഴകൾ
തിളങ്ങിയ നിൻ കണ്‍പീലികൾ
ഇരുളിൽ അലയുന്നു... ഇരുളിൽ അലയുന്നു...
ഇരുട്ടിലെ മിന്നൽ വെളിച്ചത്തിൽ
അവളാരോടോ പറയുന്നു
മരണമാണെൻ മോക്ഷം
പ്രെമമാണെൻ ശാപം
സ്നേഹം നല്കാമെന്നും മോഴിഞ്ഞവർ
അവരുടെ ഉള്ളിലെ വികാരത്തിൽ
ബന്ദിയായി മാറിനീ
ബന്ദിയായി മാറിനീ
കാമത്തിൻ ചവറ്റുകൊട്ടയിൽ
ആനന്ദങ്ങൾ അലയടിച്ചപ്പോൾ
നിൻ ഉദരത്തിലെ ചലനങ്ങളെ
നീ കണ്ടുവോ...
അതോ കണ്ടില്ലെന്നു നടിച്ചുവോ...
സ്നേഹം നൽകിയവർ
ഉള്ളിലെ മോഹം തീർന്നപ്പോൾ
കണ്മുന്നിൽ കരയുന്നവളെ
കണ്ടില്ലെന്നു നടിച്ചവർ പോകുന്നു
പുതിയൊരു ബന്ധത്തിലേക്ക്
പുതിയൊരു മോഹത്തിലെക്ക്
ഒരു കഷ്ണം തൂക്കുകയറിൽ
മുറ്റത്തെ മരക്കൊമ്പിൽ
ആടിയുലയുന്നവൾ ആടിയുലയുന്നു
മരണമെന്ന അന്ത്യത്തിലേക്ക്
അവളിതാ യാത്ര പോകുന്നു
അവളിതാ യാത്ര പോകുന്നു.